Yeshu Ennum Ente

English

Yeshu ennum ente sanketham
Kashtangalil ettam adutha thuna (2)
Pakalilium ravilum maravidam enikku
Nithyatha vereyum thuna enikku (2)

Nalla pithavine sthuthicheedume
Dharaniyil enne karuthiyone (2)
Aandinte arambha dhinam muthal
Inne dhinam vere enne pottiyone (2)

( Yeshu ennum )

Yeshuve ente prana nadha
Nin maarvvil ente vishramame (2)
Nee ente chare ennum ullathinal
Ee bhoovil khedhangal ethum elle (2)

( Yeshu ennum )

Bahu vidha kastathin medukalum
Bhayam varum anavadhi porukalum (2)
Odi kadannente yathra thikekkuvan
Dhinavum nin balam ennil pakarename (2)

( Yeshu ennum )

Paranae ninnodu othu vasicheeduvan
En ullam modhal thudicheedume (2)
Ennu nee vannu enne chertheedum ennil
Puthanam bhavane vasikkuvanayi (2)

( Yeshu ennum )


Malayalam

യേശു എന്നും എന്‍റെ സങ്കേതം
കഷ്ടങ്ങളില്‍ ഏറ്റം അടുത്ത തുണ (2)
പകലിലും രാവിലും മറവിടം എനിക്കു
നിത്യത വരെയും തുണ എനിക്കു (2)

നല്ല പിതാവിനെ സ്തുതിച്ചീടുമേ
ധരണിയില്‍ എന്നെ കരുതിയോനെ (2)
ആണ്ടിന്‍റെ ആരംഭ ദിനം മുതല്‍
ഇന്നേ ദിനം വരെ എന്നെ പോറ്റിയോനെ (2)

( യേശു എന്നും )

യേശുവേ എന്‍റെ പ്രാണ നാഥാ
നിന്‍ മാര്‍വ്വില്‍ എന്‍റെ വിശ്രമമേ (2)
നീ എന്‍റെ ചാരെ എന്നും ഉള്ളതിനാല്‍
ഈ ഭൂവില്‍ ഖേദങ്ങള്‍ ഏതും ഇല്ലാ (2)

( യേശു എന്നും )

ബഹുവിദ കഷ്ടത്തിന്‍ മേടുകളും
ഭയം വരും അനവധി പോരുകളും (2)
ഓടി കടന്നെന്‍റെ യാത്ര തികക്കുവാന്‍
ദിനവും നിന്‍ ബലം എന്നില്‍ പകരേണമേ (2)

( യേശു എന്നും )

പരനെ നിന്നോട് ഒത്തു വസിച്ചീടുവാന്‍
എന്‍ ഉള്ളം മോദാല്‍ തുടിച്ചീടുമേ (2)
എന്നു നീ വന്നു എന്നെ ചേര്‍ത്തീടും എന്നില്‍
പുത്തനാം ഭവനെ വസിക്കുവാനായി (2)

( യേശു എന്നും )

Leave a Reply

Your email address will not be published. Required fields are marked *